nnn
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3912 -ാം നമ്പ‌ർ വേങ്ങൂർ -ചെറുവക്കൽ ശാഖയിൽ നടന്ന പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ് .എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 3912 -ാം നമ്പ‌ർ വേങ്ങൂർ -ചെറുവക്കൽ ശാഖയിൽ ആയിരം നോട്ട് ബുക്ക്‌ കൾ വിതരണം ചെയ്തു.
ശാഖ പ്രസിഡന്റ്‌ എം.കെ. മനു അദ്ധ്യക്ഷനായി. പഠനോപകരണ വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗം വി.അമ്പിളിദാസൻ, ശാഖ സെക്രട്ടറി സുദർശനൻ,ശാഖ വൈസ് പ്രസിഡന്റ്‌ പി.ഡി. ജയ, മുൻ ശാഖ പ്രസിഡന്റ്‌ ജയലാൽ, മുൻ സെക്രട്ടറി രാമചന്ദ്രൻ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശാഖയ്ക്ക് ആയിരം നോട്ട് ബുക്കുകൾ വാങ്ങി നൽകിയ ശാഖ അംഗം ഷിബുവിനെ യൂണിയൻ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച് ആദരിച്ചു.