കടയ്ക്കൽ : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് 14 ന് എം.എൽ.എയുടെ മെരിറ്റ് അവാർഡ് നൽകുന്ന പരിപാടി കടയ്ക്കൽ ടൗൺ ഹാളിൽ വച്ച് നടക്കുകയാണ്. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ ലിസ്റ്റ് ഇതിനകം ലഭിച്ചിട്ടുണ്ട്. ചടയമംഗലം നിയോജക മണ്ഡലത്തിൽ സ്ഥിര താമസം ഉള്ളവരും എന്നാൽ മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ. സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ സ്റ്റേറ്റ്, സി.ബി.എസ്.ഇ (സി.ബി.എസ്.ഇ- 90 ശതമാനം മാർക്ക്) വിദ്യാർത്ഥികൾ അപേക്ഷകൾ നൽകേണ്ടതാണ്. അപേക്ഷകൾ, എം.എ.ൽ.എ ഓഫീസ് സി.അച്യുതമേനോൻ സ്മാരകം കടയ്ക്കൽ പി.ഒ, പിൻ:691536 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. അപേക്ഷയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഇന്നാണ്. വിശദ വിവരങ്ങൾക്ക്: 8075440420.