photo
കൊല്ലം സഹോദയ മെരിറ്റ് ഡേ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, എം.പി. ലിബിൻരാജ്, ബോണിഫസ്യ വിൻസെന്റ്, കെ.എം. മാത്യു തുടങ്ങിയവർ സമീപം

അഞ്ചൽ: സി.ബി.എസ്.ഇ സ്കൂളുകളുടെ കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടന്ന മെരിറ്റ് ഡേ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും മതേതരത്വവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ രാജ്യം നിലനിൽക്കുകയുള്ളൂവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അദ്ധ്യക്ഷനായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പത്ത്, പന്ത്രണ്ട് ക്ലാസികളിൽ ഉന്നത വിജയം നേ‌ടിയ നാനൂറോളം കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ദക്ഷിണ റയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എം.പി. ലിബിൻ രാജ് മുഖ്യ പ്രഭാഷണം നടത്തി. സഹോദയ ജനറൽ സെക്രട്ടറി ബോണിഫസ്യ വിൻസെന്റ്, ട്രഷറർ ഫാ. വിൻസെന്റ് കാരിക്കൽ ചാക്കോ, വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, ജോ. സെക്രട്ടറി രഞ്ജിനി രാജേഷ്, ഷിബു സഖറിയ, കെ.എം.മാത്യു, മേരിപോത്തൻ എന്നിവർ

സംസാരിച്ചു.