kadaykod
കടയ്ക്കോട് പബ്ലിക് ലൈബ്രറിയുടെ പ്രതിഭാസായാഹ്നം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. എസ്. സുവിധ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും ഇതര മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും കടയ്ക്കോട് പബ്ലിക് ലൈബ്രറി ആദരിച്ചു. പ്രതിഭാസായാഹ്നം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി..

പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ ബീനാ സജീവ് മുഖ്യപ്രഭാഷണം നടത്തി.

കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, ലൈബ്രറി സെക്രട്ടറി എസ്. പ്രദീപ്കുമാർ, ആർ.വി.ഹരിലാൽ, പി.ജെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജി ബി.എസ്‌.സി പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടിയ എസ്. കീർത്തി, മിസ് കൊല്ലമായി തിരഞ്ഞെടുക്കപ്പെട്ട റോജ പ്രദീപ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികൾ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് മെമന്റോകൾ നൽകി ആദരിച്ചു.