അഞ്ചൽ: എസ്.എൻ.ഡി.പി യോഗം പാലമുക്ക് ശാഖയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും പ്രൊഫഷൽ കോഴ്സ് വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ പഠനോപകരണ വിതരണം നടത്തി. ഫെഡറൽ ബാങ്ക് അസോ. വൈസ് പ്രസിഡന്റ് ഹരി തമ്പിയെയും ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജി കാരായിക്കോണം അദ്ധ്യക്ഷനായി. യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ ജി.ബൈജു, വൈസ് പ്രസിഡന്റ് എം.എൻ.ജയപ്രകാശ്, യൂണിയൻ പ്രതിനിധി എസ്.സുധിൻ, വനിതാ സംഘം പ്രസിഡന്റ് ദിവ്യ സുമൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി. സുനിൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി ലിസ ദേവദാസൻ നന്ദിയും പറഞ്ഞു.