കൊല്ലം: നാലുവർഷ ബിരുദ പഠനത്തിന് വിദ്യാർത്ഥികളെ സ്വീകരിക്കാനൊരുങ്ങി കൊല്ലം എസ്.എൻ കോളേജ്. 18 ഡിസിപ്ലിനുകളിലായി 20 ഡിഗ്രി പ്രോഗ്രാമുകളാണ് ഉള്ളത്. ബോട്ടണി, കെമിസ്ട്രി,കൊമേഴ്സ്, കൊമേഴ്സ് ഫിനാൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജേർണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ, മലയാളം, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത വേദാന്തം, സുവോളജി വിഷയങ്ങളിൽ ബിരുദവും മൂന്ന് ഡബിൾ മെയിൻ മേജർ പ്രോഗ്രാമുകളും ബോട്ടണി ആൻഡ് ബയോടെക്നോളജി, ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചേഴ്സ്, ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബയോകെമിസ്ട്രി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ മൂന്ന് മൈനർ ഡിസിപ്ലിനുകളും ഇവിടെയുണ്ട്. 14 പി.ജി കോഴ്സുകളും പി.ജി ഡിപ്ലോമ കോഴ്സുകളും ഒൻപത് പി.എച്ച്.ഡി ഡിപ്പാർട്ട്മെന്റുകളും 57 സർട്ടിഫിക്കറ്റ് കോഴ്സുകളും 150 ഓളം അദ്ധ്യാപകരും 68 റിസർച്ച് ഗൈഡുകളുടെ സേവനവും എസ്.എൻ കോളേജിൽ ലഭ്യമാണ്.
കൂടാതെ കരിയർ ഓറിയന്റഡ് കോഴ്‌സുകളായ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കണ്ടന്റ് റൈറ്റിംഗ്, റിപ്പോർട്ടിംഗ്, ഓൺലൈൻ ജേർണലിസം, വിഷ്വൽ ഡിസൈൻ, കൗൺസലിംഗ് സൈക്കോളജി, സൈക്കോതെറാപ്പി, എന്റർപ്രണർഷിപ്പ് ഇൻ പ്ലാൻസ് സയൻസ്, സ്റ്റോക്ക് മാർക്കറ്റ് ഓപ്പറേഷൻസ്, ഇൻകം ടാക്സ്, ട്രാവൽ ഏജൻസി ടൂർ ഓപ്പറേഷൻ ആൻഡ് എയർലൈൻ മാനേജ്മെന്റ്, ഇംഗ്ലീഷ് ഫോർ എംപ്ലോയബിലിറ്റി, സയൻസ് ജേർണലിസം, സെൽ കൾച്ചർ ടെക്നിക്സ്, ഓർണമെന്റൽ ഫിഷ് പ്രൊഡക്ഷൻ ആൻഡ് അക്വേറിയം മാനേജ്മെന്റ്, ഡേറ്റ അനാലിസിസ് യൂസിംഗ് സ്പ്രെഡ് ഷീറ്റ്സ്, യോഗ സ്ട്രെസ് മാനേജ്മെന്റ് ആൻഡ് പ്രാക്ടീസ്, മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ്, പൈത്തൺ ഫോർ ഡാറ്റ അനലിറ്റിക്സ്, ഫോറൻസിക് ഫിസിക്സ് എന്നിവയും കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്.
നാക്ക് എ പ്ലസ് ഉൾപ്പടെ നേടിയ കോളേജാണ് കൊല്ലം എസ്.എൻ കോളേജ്. പുതിയ കോഴ്‌സുകളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയായതായി കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് പറഞ്ഞു.
വിവരങ്ങൾക്ക്, നാലുവർഷ ബിരുദ കോഴ്‌സ് കോ ഓഡിനേറ്റർ ഡോ. ബി.ഹരി- 9400343648, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ: എസ്.ജിഷ - 9895066054.