photo
എസ്.എൻ.ഡി.പി യോഗം അമ്പലത്തും ഭാഗം കുന്നുവിള 5502 -ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പോരുവഴി അമ്പലത്തുംഭാഗം കുന്നുവിള 5502-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കുന്നത്തൂർ യൂണിൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. ബൈജു അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർസ് മെമ്പർ വി.ബേബികുമാർ, യൂണിയൻ കമ്മിറ്റിയംഗം ഡി.അജയകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.ബാബു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.കെ.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.സജയകുമാർ നന്ദിയും പറഞ്ഞു. പുതിയ ശാഖാ ഭാരവാഹികളായി പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് സജയകുമാർ, സെക്രട്ടറി ബൈജു മാധവൻ യൂണിയൻ കമ്മിറ്റി അംഗം ഡി.അജയകുമാർ എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോഹനൻ, രാജേഷ്, മുരളി, അനിൽകുമാർ, ലതിക, ബിന്ദു,സാബു എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി എസ്.ബാബു, കമലമ്മ, രാധാമണി എന്നിവരെയും തിരഞ്ഞെടുത്തു.