photo
നരേന്ദ്ര മോദി ഗവൺമെന്റിന്റെ മൂന്നാം വരവിൽ എൻ.ഡി.എ പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനം

കരുനാഗപ്പള്ളി : നരേന്ദ്ര മോദി ഗവൺമെന്റിന്റെ മൂന്നാം വരവ് ആവേശപൂർവം ഏറ്റെടുത്ത് എൻ.ഡി.എ പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹൈസ്കൂൾ ജംഗ്ഷനിൽ സമാപിച്ചു .പ്രാകടനത്തിന് ബി.ജെ.പി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, കെ.അർ.രാജേഷ്, ശരത്, സതീഷ് തേവനത്ത്, ഉത്തമൻ ഉണ്ണൂലേത്ത് , ജയകുമാരി, ശാലി രാജീവ്, ധന്യാഅനിൽ ,അനിൽ വാഴപ്പള്ളി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എസ്. ശോഭനൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു ശേഷം ലഡു വിതരണവും സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തത്സമയ പ്രദർശനവും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ ഓരോ പ്രദേശത്തും പായസവിതരണവും മധുര പലഹാര വിതരണവും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.