പോരുവഴി : ശൂരനാട് വടക്ക് കുന്നിരാടം കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാഗരാജ സ്വതന്ത്ര നായർ സമാജത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി , പ്ലസ് ടു ക്ലാസുകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കലും നടന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷനായി. എൻ.രാധാകൃഷ്ണപിള്ള, അജികുമാർ, അരുൺ ഗോവിന്ദ്,രവീന്ദ്രൻ പിള്ള, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.