കൊല്ലം: സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ്സ് യൂണിയന്റെ നാലാം സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ കൊല്ലത്ത് നടക്കും.
28ന് രാവിലെ 10ന് കൊല്ലം പ്രസ് ക്ലബിൽ കൊല്ലം നഗരവികസനം പ്രശ്നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ എം.ഡി ഡോ. കെ.മനോജ് കുമാർ വിഷയം അവതരിപ്പിക്കും. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ പ്രോ. വി.സി ഡോ. എസ്.അയൂബ് മോഡറേറ്ററായിരിക്കും.
വൈകിട്ട് 4ന് നടക്കുന്ന സംസ്ഥാന സമ്മേളനവും മീഡിയ ഫോക്കസ് ഉദ്ഘാടനവും നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷനാകും.
29ന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷനാകും. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരെ മന്ത്രി ആദരിക്കും. തുടർന്ന് പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, ചർച്ച, മറുപടി, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
വൈകിട്ട് 4ന് നടക്കുന്ന സമാപനം സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷനാകും. ജി.എസ്.ജയലാൽ എം.എൽ.എ അഭിവാദ്യം ചെയ്യും.