ccc
മോദി ഗവൺമെന്റ് മൂന്നാം തവണയും അധികാരത്തിൽ വന്നതിന്റെ സന്തോഷം പങ്കുവച്ച് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ആലഞ്ചേരിയിൽ നടന്ന ലഡു വിതരണം

ആലഞ്ചേരി: മൂന്നാം തവണയും മോദി സ‌ർക്കാർ അധികാരത്തിൽ വന്നതിന്റെ സന്തോഷം പങ്ക് വച്ച് ബി. ജെ.പി ആലഞ്ചേരി 126,127 ബൂത്തിന്റെ നേതൃത്വത്തിൽ ആലഞ്ചേരി ജംഗ്ഷൻ, ആലഞ്ചേരി ഗുരുമന്ദിരം മേഖലകളിലെ വീടുകളിൽ ലഡു വിതരണം നടത്തി.
ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം ആലഞ്ചേരി ജയചന്ദ്രൻ,ബി.എം.എസ് ജില്ലാ നേതാവ് ഏരൂർസുനിൽ, മഹിളാ മോർച്ച മണ്ഡലം, പഞ്ചായത്ത് നേതാക്കളായ ചന്ദ്രലേഖ,ഷൈനി, ബൂത്ത് നേതാക്കളായ ശശിധരൻ, രാജേഷ്,ബിജു, സന്തോഷ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.