കൊല്ലം : നിലവിലെ മദ്യനയം അട്ടിമറിച്ച് അബ്കാരികളെ വഴി വിട്ടു സഹായിക്കാനുള്ള നീക്കത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി 11 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും.
ജില്ലാ സമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. എം. കമാലുദീൻ അദ്ധ്യക്ഷനായി.ചിന്നക്കട ജുമാ മസ്ജിദ് ഇമാം ജാവബ് മന്നാനി, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി മീരാ റാണി, ഡി.സി.സി സെക്രട്ടറി എം.എം.സഞ്ജീവ് കുമാർ,വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി സക്കീന കുന്നത്തൂർ, നഹാസ് കൊണ്ടിരപ്പള്ളി എന്നിവർ സംസാരിച്ചു.
ജവാദ് മന്നാനിയ (രക്ഷാധികാരി ), എം.എം.സഞ്ജീവ് കുമാർ (പ്രസി. ), ഇഞ്ചയ്ക്കൽ ബഷീർ, സെയ്ദ് സുലൈമാൻ, മജീദ് മാരാരിത്തോട്ടം, നാസർ എസ്. മേവറം (വൈസ് പ്രസി. ), നഹാസ് കൊണ്ടിരപ്പള്ളി (ജന സെക്ര. ), മുഹമ്മദ് സുഹൈൽ, എസ്.എം.നിസാമുദീൻ, അനസ് മൈനാഗപള്ളി, ബാബുജാൻ, നിസാം ചകിരികട, അഷ്റഫ് പന്ത്രണ്ടുമുറി (സെക്രട്ടറിമാർ ),എം.കമാലുദീൻ (ട്രഷ.)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വിദ്യാലയങ്ങളിലെ ലഹരി വ്യാപനം തടയണമെന്നും യോഗം ആവശ്യപ്പെട്ടു.