 
പത്തനാപുരം : കളി സ്ഥലത്തെ വനവത്കരണത്തിനെതിരെ നാട്ടുകാർ. മഹാദേവർമൺ വലിയകാവ് സ്‌കൂളിനോട് ചേർന്നുള്ള കളിസ്ഥലത്താണ് വി.എസ്.എസിന്റെ നേതൃത്വത്തിൽ തൈകൾ നട്ടത്. വി.എസ്. എസിന്റെ മറ്റൊരു പ്രദേശത്ത് ചുതലയുള്ളവരാണ് ഇവിടെ വനവത്കരണം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
സ്‌കൂളിനോട് ചേർന്ന് അപകടകരമായ നിലയിൽ വളർന്ന് പന്തലിച്ച കൂറ്റൻ വൃക്ഷങ്ങൾ നേരത്തെ കെ. ബി .ഗണേശ്കുമാർ വനം മന്ത്രിയായിരുന്നപ്പോൾ മുറിച്ചു മാറ്റിയിരുന്നു. ആ സ്ഥലത്താണ് ഇപ്പോൾ വൃക്ഷ തൈകൾ നട്ടിരിക്കുന്നത്.പ്രദേശത്തെ സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നാട്ടുകാരും സ്‌കൂൾ കുട്ടികളും ക്രിക്കറ്റും ഫുട്‌ബാളും കളിക്കുന്ന സ്ഥലം നഷ്‌ടമായതിൽ പ്രദേശവാസികൾ നിരാശയിലാണ്.