ഓച്ചിറ: മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി നടത്തിയ പഠനോപകരണ വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം മാളു സതീഷ്, മിനി പൊന്നൻ, ബി.എസ്.വിനോദ്, താലൂക്ക് ഗ്രന്ഥശാല ഭാരവാഹികളായ എം.ഗോപാലകൃഷ്ണപിള്ള, എം.രാമചന്ദ്രൻ പിള്ള, സതീഷ് പള്ളേമ്പിൽ, മെഹർഖാൻ ചേന്നല്ലൂർ, ജയഹരി കയ്യാലത്തറ, കെ.ബ്രഹ്മദാസ്, വി.ഉണ്ണികൃഷ്ണൻ, രാജേഷ് ഭരണിക്കാവ്, കെ.എസ്.റാസി മഹറാജ് തുടങ്ങിയവർ സംസാരിച്ചു.