ccc
ഓടനാവട്ടം ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് കുടവട്ടൂർ റോക്ക് എൻ ഫാർമിൽ ലയൻസ് ജില്ലാ ഗവർണർ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു. ക്ലബ്ബ് ഭാരവാഹികൾ സമീപം

ഓടനാവട്ടം: വെളിയം പഞ്ചായത്തിൽപ്പെട്ട വിദ്യാർത്ഥി പ്രതിഭകളെ ലയൻസ് ക്ലബ് ഓടനാവട്ടം യൂണിറ്റ് അനുമോദിച്ചു. കുടവട്ടൂർ റോക്ക് എൻ ഫാമിൽ നടന്ന പരിപാടി ലയൻസ് ജില്ലാ ഗവർണർ അബ്ദുൽ വഹാബ് ഉദ്ഘാടനം ചയ്തു. ക്ലബ് ഓടനാവട്ടം പ്രസിഡന്റ്‌ ഉമ്മൻ മാത്യു അദ്ധ്യക്ഷനായി. ലയൻസ് സെക്രട്ടറി എൽ.ആർ. ജയരാജ്‌, വെളിയം പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ, ലയൻസ് മുൻ പ്രസിഡന്റ്‌ മനോഹരൻ മംഗലശ്ശേരി, എസ്.എൻ. ഡി .പി യോഗം കുടവട്ടൂർ ശാഖാ മുൻ പ്രസിഡന്റ്‌ ഹരിദാസ്, ഓയൂർ സിറാജുദീൻ തുടങ്ങിയവർ സംസാരിച്ചു. റോക്ക് എൻ ഫാം ഉടമയും ലയൻസ് അംഗവുമായ എസ്. ഷാജി ക്യാഷ് അവാർഡുകളുടെ വിതരണം ചയ്തു. ലയൻസ് ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി.