അഞ്ചൽ: സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ 22ന് അഞ്ചലിൽ പ്രതിഭാസംഗമവും അവാർഡ് ദാനവും നടക്കും. സി.കേശവൻ സ്മാരക സമിതി, അഞ്ചൽ സുഹൃത് വേദി അംഗങ്ങളുടെ മക്കളിൽ അഞ്ചൽ മേഖലയിൽ നിന്ന് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. വൈകിട്ട് 4ന് ശബരിഗിരി ശാന്തി കേന്ദ്രത്തിൽ (ആർ.ഒ. ജംഗ്ഷൻ) ഇത് സംബന്ധിച്ച് നടക്കുന്ന യോഗത്തിൽ ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനാകും. സി.കേശവൻ സ്മാരകസമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ.കെ.രാജു ഉദ്ഘാടനം നിർവഹിക്കും. ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. മുഖ്യ പ്രഭാഷണവും മോട്ടിവേഷൻ ക്ലാസ് നയിക്കലും അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.വി.കെ.തോമസ് കുട്ടി നിർവഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, അ‌ഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ, രചന ഗ്രാനൈറ്റ്സ് എം.ഡി. യശോധരൻ രചന, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, അഞ്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.സൂരജ്, അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് ടോണി മാത്യു ജോൺ, ഡോ.അ‌ഞ്ചൽ ബി.ദേവരാജൻ നായർ, രാജേന്ദ്രസ്വാമി അഞ്ചൽ, അഞ്ചൽ ഗോപൻ, ബി.മുരളി, അഞ്ചൽ ജഗദീശൻ എന്നിവ‌ർ സംസാരിക്കും. സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ സ്വാഗതവും സമിതി എക്സിക്യുട്ടീവ് മെമ്പർ അശോകൻ കുരുവിക്കോണം നന്ദിയും പറയും.