പടിഞ്ഞാറെ കല്ലട: പ്രിയദർശിനി ഗ്രന്ഥശാലയുടെ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേ കല്ലട ഉള്ളുരുപ്പ് ജംഗ്ഷനിലെ പ്രിയദർശിനി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ .ബി .ത്രിദീപ് കുമാർ അദ്ധ്യക്ഷനായി. ചന്ദ്രൻ പിള്ള, സുധീർ, ഓമനക്കുട്ടൻ പിള്ള, കലാധരൻ പിള്ള , റിയാസ് പറമ്പിൽ, ശങ്കരപ്പിള്ള, ഫിലിപ്പ്,സുരേഷ് ചന്ദ്രൻ,ഷൈലജ, കിരൺ, ടിറ്റൊ, ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പൊലീസ് സേനയിൽ നിന്ന് വിരമിച്ച കലാധരൻ പിള്ളയെ സമ്മേളനം അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു.