
കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികൾക്കായി 'ഗുരുദേവനും എസ്.എൻ.ഡി.പി യോഗവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജ്ജീവ് അദ്ധ്യക്ഷനായി. ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, കൗൺസിൽ അംഗങ്ങളായ വി.പ്രശാന്ത്, കെ.സുജയ് കുമാർ, ആർ.ഗാന്ധി, കെ.ചിത്രാംഗതൻ, പി.സോമരാജൻ, ആർ.ഷാജി, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, ശോഭന ശിവാനന്ദൻ, ഷീലവിജയൻ, മനീഷ, ഷൈമ, മിനി ജോഷ്, വിജയലക്ഷ്മി, ഉഷ, യൂത്ത് മൂവ്മെന്റ് ചെയർമാൻ അശ്വിൻ അശോക്, കൺവീനർ ആരോമൽ ശാഖാഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.