കൊല്ലം: ദുരന്ത നിവാരണ അതോറിട്ടി​​ മുന്നറിയിപ്പ് നൽകാനായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 'കവചം' സൈറണുകളുടെ പരീക്ഷണം ഇന്ന് നടക്കും. സ്‌കൂളുകളുടെ പ്രവൃത്തിസമയം കഴിഞ്ഞ് വൈകിട്ട് നാലി​നു ശേഷമാണ് സൈറൺ മുഴങ്ങുക.

ഗവ. ഹൈസ്‌കൂൾ അഴീക്കൽ, റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ അയണിവേലികുളങ്ങര, ഗവ. യു.പി.സ്‌കൂൾ കുരീപ്പുഴ, ഗവ. യു.പി.സ്‌കൂൾ വെള്ളിമൺ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വാളത്തുംഗൽ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കുളത്തൂപ്പുഴ, എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണസമയത്ത് സൈറണുകൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിട്ടി​ ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.