
കൊല്ലം: സർക്കാർ ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവകാശങ്ങൾ സംരക്ഷിക്കാൻ ജീവനക്കാർ സമരമുഖത്ത് ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജോയിന്റ് കൗൺസിൽ കൊല്ലം ടൗൺ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ഗ്രേഷ്യസ് പറഞ്ഞു .
മേഖലാ പ്രസിഡന്റ് എസ്.കിഷൻചന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.രാജീവ് കുമാർ, ജില്ലാ പ്രസിഡന്റ് സതീഷ് കെ.ഡാനിയേൽ, ജി.ബിജുകുമാരക്കുറുപ്പ്, കെ.ജി.ഗോപകുമാർ, പി.ബി.സബ്ബ്ജിത്ത്, ഐ.സബീന, ശ്രീജി, വി.കെ.ദിലീപ് കുമാർ, ആശചന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എസ്.ജേക്കബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപകുമാർ വരവ് ചെലവും അവതരിപ്പിച്ചു .
പുതിയ ഭാരവാഹികളായി എസ്.കിഷൻചന്ദ് (പ്രസിഡന്റ്), നിസാമുദ്ദീൻ, പി.സിന (വൈസ് പ്രസിഡന്റ്), എസ്.ജേക്കബ് (സെക്രട്ടറി), എസ്.സുജിത്ത്, അനീസ് (ജോയിന്റ് സെക്രട്ടറി), ഷജീർ (ട്രഷറർ), അർച്ചന (വനിതാ കമ്മിറ്റി പ്രസിഡന്റ്), ആശാചന്ദ്രൻ (വനിതാ കമ്മിറ്റി സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.