
കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് വിചാർ വിഭാഗ് പ്രതിഭ പുരസ്കാരം സാക്ഷരതാമിഷൻ മുൻ ഡയറക്ടറും അദ്ധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ എം.സുജയ്ക്ക്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെറുവക്കൽ ഗോപകുമാർ, ഫാത്തിമാ മാതാ നാഷണൽ കോളേജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോൺ, വിരമിച്ച അദ്ധ്യാപകൻ കലയപുരം മോനച്ചൻ എന്നിവരടങ്ങുന്ന സമതിയാണ് പുരസ്കാര നിർണയം നടത്തിയത്. 19 ന് രാവിലെ 10 ന് പ്രസ് ക്ലബിൽ നടക്കുന്ന വിചാർ വിഭാഗ് വായനോത്സവ വേദിയിൽ കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല പുരസ്കാരം നൽകുമെന്ന് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അറിയിച്ചു.