
ചാത്തന്നൂർ: ശക്തമായ മഴയിൽ വീട് ഇടിഞ്ഞ് വീണു. ചാത്തന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാമ്പള്ളിക്കുന്നം കാവിൽ രഞ്ജിഷ് ഭവനിൽ രഞ്ജിഷിന്റെ വീടിന്റെ ഒരു ഭാഗമാണ് പൂർണമായും ഇടിഞ്ഞു വീണത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. രഞ്ജിഷിന്റെ ഭാര്യ അമ്പിളിയും മകളും വെളിയിൽ നിൽക്കുമ്പോൾ വലിയ ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോഴാണ് വീടിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു വീണത് കണ്ടത്. എല്ലാവരും വീടിനു വെളിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാർഡ് മെമ്പർ ടി.ദിജുവിന്റെ നേതൃത്വതിൽ വീട്ടുകാരെ ബന്ധു വീട്ടിലേക്കു മാറ്റി.