photo
ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടിശ്ശികയായ ക്ഷാമബത്തയും പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി തടഞ്ഞുവെക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ്‌ എ.സാദത്ത് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി എ.ഗുരുപ്രസാദ് പ്രവർത്തനറിപ്പോർട്ടും ജില്ലാസെക്രട്ടേറിയറ്റ് അംഗം ഡി.അശോകൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.ആർ.അനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനോജ്‌, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സുഭാഷ്,ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്.ജൂനിത, ഷിജു, ഷഹ്‌ന, ദേവകുമാർ, അനൂഷ തുടങ്ങിയവർ സംസാരിച്ചു. എ.സാദത് (പ്രസിഡന്റ്‌),എസ്. അനിൽകുമാർ,എം.റിയാസ്, അനൂഷ (വൈസ് പ്രസിഡന്റുമാർ ) , എ.ഗുരുപ്രസാദ് (സെക്രട്ടറി ), ഡി.ദേവകുമാർ, ശ്രീരാജ്, അർച്ചന (ജോ.സെക്രട്ടറിമാർ), എം. ഷിജു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

.