ngo
കേ​ര​ള എൻ.ജി.ഒ യൂ​ണി​യൻ സം​സ്ഥാ​ന സ​മ്മേ​ള​നത്തോടനുബന്ധിച്ച പതാക ദിനാചരണത്തിന്റെ ഭാാഗമായി സി​വിൽ സ്റ്റേ​ഷൻ ഏ​രി​യ കേ​ന്ദ്ര​ത്തിൽ ഏ​രി​യ പ്ര​സി​ഡന്റ് എം.എം.നാ​സറു​ദീൻ പതാക ഉയർത്തിയ ശേഷം സംസാരിക്കുന്നു

കൊല്ലം: കേ​ര​ള എൻ.ജി.ഒ യൂ​ണി​യൻ 61-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 22 മുതൽ 24 വരെ കോഴിക്കോട്ട് നടക്കും. ഇതിനു മുന്നോടിയായി പതാക ദിനാചരണം നടന്നു. കൊ​ല്ലം ജി​ല്ല​യിൽ സി​വിൽ സ്റ്റേ​ഷൻ ഏ​രി​യ കേ​ന്ദ്ര​ത്തിൽ ഏ​രി​യ പ്ര​സി​ഡന്റ് എം.എം.നാ​സറു​ദീൻ പ​താ​ക​ഉ​യർ​ത്തി. യൂ​ണി​യൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.ആർ. അ​ജു സം​സാ​രി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളിൽ യൂ​ണി​യൻ സം​സ്ഥാ​ന​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.എ​സ്. ശ്രീ​കു​മാർ, സി.ഗാ​ഥ, ജി​ല്ലാ പ്ര​സി​ഡന്റ് ബി. സു​ജി​ത്ത്, വൈ​സ് പ്ര​സി​ഡന്റു​മാ​രാ​യ എം.എ​സ്.ബി​ജു, പി. മി​നി​മോൾ, ജോ.സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ഷാ​ഹിർ, ഖു​ശി ഗോ​പി​നാ​ഥ്, ജി​ല്ലാ ട്ര​ഷ​റർ ആർ.ര​മ്യാ​മോ​ഹൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്.ആർ. സോ​ണി എ​ന്നി​വർ സം​സാ​രി​ച്ചു. ഏ​രി​യ പ്ര​സി​ഡന്റു​മാ​രാ​യ എ​സ്.ഷാ​മി​ന, ഐ.അൻ​സർ, പി.എ​സ്. രാ​ജേ​ഷ്, എ​ച്ച്.എൽ. അ​രുൺ​കു​മാർ, എ​സ്. സു​ദേ​വ്, ജി. അ​രുൺ, ജി.ആർ. ബി​നുൽ, ബി.മി​ഥുൻ, വൈ.അഷറ​ഫ് എ​ന്നി​വർ പ​താ​ക ഉ​യർത്തി.