vvv
പൂയപ്പള്ളി നെല്ലിപറമ്പ് എലായിൽ മീനിനെ പിടിക്കാൻ വച്ച വലയിൽപെട്ട മൂർഖൻ

ഓടനാവട്ടം: പൂയപ്പള്ളിയിലെ നെല്ലിപറമ്പ്ഏലായിൽ മീൻ പിടിക്കാൻ വച്ചിരുന്ന വലയിൽ കുടുങ്ങി എട്ടടി മൂർഖൻ. പൂയപ്പള്ളി നെല്ലിപ്പറമ്പ് വടക്കേക്കരയിൽ സുനിൽ കുമാറിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനായി വല സ്ഥാപിച്ചത്. ഇന്നലെ രാവിലെ വലയിൽ മീൻ കുടുങ്ങിയിട്ടുണ്ടോയെന്ന് നോക്കാനെത്തിയപ്പോഴാണ് എട്ടടി മൂർഖൻ വലയിൽ കുടുങ്ങിയതായി കണ്ടെത്തിയത്.

വലയിൽ കുടുങ്ങിയ മീനുകളിൽ ഭൂരിഭാഗം എട്ടടി മൂർഖൻ ഭക്ഷിച്ചിരുന്നു. വലയിൽ കുടുങ്ങിയതിനാൽ അനങ്ങാനാകാത്ത സ്ഥിതിയിലായിരുന്നു മൂർഖൻ. തുടർന്ന് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. അഞ്ചലിൽ നിന്ന് വനം വകുപ്പ് അധികൃതരെത്തി എട്ടടി മൂർഖനെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു.