 
കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം ശില്പശാല ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താജ് ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷനായി. ഐ.ഷിഹാബ്, ജഗത് ജീവൻലാലി എന്നിവർ സംസാരിച്ചു. സെക്രട്ടറി യു.കണ്ണൻ സ്വാഗതവും ആർ .അഖിൽ നന്ദിയും പറഞ്ഞു. ഷിഹാൻ ബഷി (പ്രസിഡന്റ്), അജാസ് ,എം.അൻസർ ജമാൽ, എസ്.സജിത (വൈസ് പ്രസിഡന്റുമാർ), യു.കണ്ണൻ (സെക്രട്ടറി), രശ്മി അംജിത്, ആർ.അഖിൽ , എം. മുകേഷ് (ജോ.സെക്രട്ടറിമാർ).എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.