പരവൂർ: കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ സ്ഥാപകനും രക്ഷാധികാരിയുമായിരുന്ന ആർ. രാമചന്ദ്രൻ പിള്ള അനുസ്മരണ സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഞ്ചാരവിള എഡ്യുക്കേഷണൽ ട്രസ്റ്റ് അംഗം പി.രാജഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. സഫീർ ഷാ, വൈസ് പ്രിൻസിപ്പൽ എ.കെ. മിനി, പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ, വേണാട് സഹോദയ കോംപ്ല ക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ, കലയ്ക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ലീ, നെടുങ്ങോലം എസ്.എൻ സെൻട്രൽ സ്കൂൾ ചെയർമാൻ ഡോ. കെ. ജ്യോതി, കെ.പി. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.