കൊല്ലം :കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ ജൻ ശിക്ഷൺ പദ്ധതി പ്രകാരം 2024 വർഷത്തെ സൗജന്യ തൊഴിൽ നൈപുണ്യ വികസന പരിശീലന പരിപാടി നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ 24ന് ആരംഭിക്കും. തയ്യൽ, ബ്യൂട്ടീഷൻ, കംപ്യൂട്ടർ, പ്ലംബിംഗ്, വെൽഡിംഗ്, ഫുഡ് പ്രോസസിംഗ് വിഭാഗങ്ങളിലായി ഡിസംബറിൽ പൂർത്തിയാകുന്ന കോഴ്‌സുകളിലേക്ക് 15നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നീണ്ടകര മദർഹുഡ് സെന്ററിൽ നേരിട്ട് എത്തിക്കാം. ഫോൺ: 9847053530, 9496305630