mmm
തൊടിയൂർ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


തൊടിയൂർ: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ്‌ ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കണ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസപ്രസിഡന്റ് തൊടിയൂർ വിജയൻ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന ജവാദ്, പഞ്ചായത്തംഗങ്ങളായ സുനിത, തൊടിയൂർ വിജയകുമാർ,ഷാനിമോൾ, ഐ.സി.ഡി.ഡി സൂപ്പർവൈസർ റാണി എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കേഴ്സ്, ഗുണഭോക്താക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.