പുനലൂർ: എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിൽ ഉന്നത വിജയം നേടി വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.ഉദയകുമാർ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,മുൻ യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്.സദാനന്ദൻ, ശാഖ വൈസ് പ്രസിഡന്റ് ഡി.ശിവദാസൻ, സെക്രട്ടറി എൻ.പ്രസാദ്, യൂണിയൻ പ്രതിനിധി ടി.ചന്ദ്രബാബു, വനിതാസംഘം ശാഖ പ്രസിഡന്റ് ബീനമോഹനൻ, സെക്രട്ടറി സുനിത മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.