പുനലൂർ: എസ്.എൻ.ഡി.പിയോഗം 854ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി ദേവാമൃതം കുടുംബ യോഗത്തിന്റെ നേതൃത്വത്തിൽ യോഗവും സമൂഹ പ്രാർത്ഥനയും നടത്തി. വനിതസംഘം മുൻ കേന്ദ്ര സമിതി അംഗം വത്സല സോമരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബ യോഗം ചെയർമാനും യൂണിയൻ പ്രതിനിധിയുമായ സനൽ സോമരാജൻ അദ്ധ്യക്ഷനായി. ബി.ശശിധരൻ, ഉത്തമൻ, രമ്യഉല്ലാസ്, രമണൻ,ബി.സുന്ദരേശൻ, ഗീത പുഷ്പരാജൻ,ശ്യമള സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.