കൊട്ടാരക്കര: എം.സി റോഡിൽ കുളക്കടയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കൊട്ടിയം സ്വദേശിയുടെ ബുള്ളറ്റാണ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചത്. കുളക്കട പെട്രോൾ പമ്പിന് മുന്നിൽ വച്ചാണ് സംഭവം. സ്കൂട്ടർ രണ്ടായി മുറിഞ്ഞുമാറി. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പുത്തൂർ പൊലീസ് കേസെടുത്തു.