mm
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3914 -ാം നമ്പർ മടത്തറ ശാഖയിൽ നടന്ന പ്രതിഭ സംഗമം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ മടത്തറ 3914-ാം ശാഖയിൽ പ്ലസ്‌ ടു, എസ്. എസ്.എൽ.സി, ഡിഗ്രി കോഴ്സുകൾക്ക് ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. ശാഖ കമ്മിറ്റി ചെയർമാൻ എൻ. പ്രഹ്ലാദൻ അദ്ധ്യക്ഷനായി. സംഗമം യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാർഡും ആദരിക്കലും യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ് നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗം വി.അമ്പിളിദാസൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സുധർമകുമാരി, ശാഖ കമ്മിറ്റി കൺവീനർ പ്രദീപ്, സാംബശിവൻ, സ്‌മൃജു,കുമാർ ശ്രീദിത് തുടങ്ങിയവർ സംസാരിച്ചു.