കൊല്ലം: പലചരക്ക് കടയിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 40 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി കടയുടമയായ സ്ത്രീ പിടിയിൽ. ചാത്തിനാംകുളം കുറ്റിവിളമുക്ക് കല്ലുവിള വീട്ടിൽ ഷാഹിറ (50) ആണ് പിടിയിലായത്. തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിധനയിൽ 10 പാക്കറ്റുകളുമായി ഭർത്താവ് ഹാരിസും കുടുങ്ങി. ഷാഹിറയെ കിളികൊല്ലൂർ പൊലീസും ഹാരിസിനെ കുണ്ടറ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ചന്ദനത്തോപ്പിലെ മദ്രസയ്ക്ക് സമീപമാണ് ഷാജിറ പലചരക്ക് കട നടത്തുന്നത്. കിളികൊല്ലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് കുണ്ടറ സ്റ്റേഷൻ പരിധിയിലായതിനാലാണ് കുണ്ടറ പൊലീസ് പരിശോധന നടത്തിയത്. ഇരുവരെയും സ്റ്റേഷൻ ജാാമ്യത്തിൽ വിട്ടയച്ചു.