pension
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മുതിർന്ന പെൻഷൻകാരെ വീടുകളിലെത്തി ആദരിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗൺ ബ്ലോക്ക് പരിധിയിലെ മുതിർന്ന പെൻഷണറായ സുഗതനെ കെ.എസ്.എസ്.പി.യു ടൗൺ ബ്ലോക്ക് ഭാരവാഹികൾ ആദരിക്കുന്നു

കൊല്ലം: 26 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം 90 വയസ് പൂർത്തിയാക്കിയ മുതിർന്ന പെൻഷൻകാരെ വീടുകളിലെത്തി ആദരിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗൺ ബ്ലോക്ക് പരിധിയിലെ മുതിർന്ന പെൻഷണറായ സുഗതനെ കെ.എസ്.എസ്.പി.യു ടൗൺ ബ്ലോക്ക് ഭാരവാഹികൾ പൊന്നാട നൽകി ആദരിച്ചു. കെ.എസ്.എസ്.പി.യു ടൗൺ ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് സി. വിജയൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. വേണു സ്വാഗതവും ട്രഷറർ എം. ഷംസുദീൻ കുഞ്ഞ്, എൻ.സി. ശ്രീകുമാർ,ഷംസുദീൻ കുഞ്ഞ്, എസ്. ഉദയകുമാർ എം. സജി എന്നിവർ സംസാരിച്ചു.