പടിഞ്ഞാറെ കല്ലട: സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗം വട്ടവിളയിൽ എം.അബ്ദുൽ സത്താർ, മുൻ ബ്രാഞ്ച് സെക്രട്ടറി എം.സത്യൻ (അമ്പിളി) സി.പി.എം നേതാവ് സൈനുൽ ആബുദീൻ എന്നിവരും കുടുംബാംഗങ്ങളും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസം മറന്ന് അഴിമതിയും സ്വജന പക്ഷപാതവും ജാതിവെറിയും നടമാടുന്നതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് അവർ പറഞ്ഞു. ഭരണിക്കാവ് കോൺഗ്രസ് ഹൗസിൽ ചേർന്ന ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് എം.വൈ.നിസാർ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് എന്നിവർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ആർ. അരവിന്ദാക്ഷൻപിള്ള , ഓമനകുട്ടൻപിള്ള, ഉണ്ണിത്താൻപിള്ള, റഷീദ് ശാസ്താംകോട്ട, അബ്ദുൽ സലാം പുതുവിള ,ഗോപൻ പെരുവേലിക്കര, റിയാസ് പറമ്പിൽ, അനില ആനി ലാസർ , എ.പി. ഷാഹുദീൻ തുടങ്ങിയവർ സംസാരിച്ചു.