കൊട്ടാരക്കര: റേഷൻ വ്യാപാരിയെ അകാരണമായി റേഷൻകടയിൽ നിന്ന് അറസ്റ്റു ചെയ്ത നടപടിയിൽ ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുത്തൂർ കുളക്കടയിലെ എ.ആർ.ഡി 292-ാം നമ്പർ റേഷൻ കടയുടമ രവീന്ദ്രൻ (72) നെയാണ് തൊഴിൽകരം അടച്ചിട്ടും അടച്ചില്ലെന്ന പേരിൽ പുത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. തൊഴിൽ കരം അടച്ചിട്ടും കോടതിയിൽ അറിയിക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വീഴ്ചയാണ് നിരപരാധിയായ റേഷൻ വ്യാപാരിയെ ജനമദ്ധ്യത്തിൽ അപമാനിതനാകാൻ കാരണമായത്. പിന്നീട് തെറ്റു മനസിലാക്കിയ പൊലീസ് വ്യാപാരിയെ വിട്ടയച്ചു.എന്നാൽ റേഷൻ വ്യാപാരികളെ തൊഴിൽകരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഹൈക്കേടതിൽ കേസു ഫയൽ ചെയ്യുകയും നടപടികൾ സ്വീകരിച്ചു വരുന്നതിനും ഇടയിലാണ് ധൃതി പിടിച്ച് കുളക്കട പഞ്ചായത്തിന്റെ പകപോക്കൽ നടപടി ഉണ്ടായതെന്ന് അസോസിയേഷൻ ഭാവാഹികൾ ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ മാനനഷ്ടത്തിനു കേസു കൊടുക്കുമെന്ന് അസോസിയേൻ വ്യക്തമാക്കി. കൊട്ടാരക്കരയിൽ ചേർന്ന

ഓൾ കേരള റേഷൻ റീട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന

വൈസ് പ്രസിഡന്റ് സി.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടി, അദ്ധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി പറക്കുളം സലാം, താലൂക്ക് പ്രസിഡന്റ് ജയചന്ദ്രൻകാട്ടാമ്പള്ളി, ജോണി ചെക്കാല, ജോൺസൺ വേങ്ങൂർ, ജാസിം ചിതറ, സാംസൺ, രാജേഷ് നിലമേൽ എന്നിവർ സംസാരിച്ചു.