കൊട്ടാരക്കര: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പിൻഭാഗത്ത് ടി.ബി. ജംഗ്ഷനിൽ പരിമിതികളിൽ വീർപ്പുമുട്ടി പ്രവർത്തിച്ചിരുന്ന മൃഗാശുപത്രി തോട്ടംമുക്കിലേക്ക് മാറ്റി. നിലവിൽ കന്നുകാലികളെ കൊണ്ടുവരുന്നതിനോ, വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനോ സൗകര്യമുണ്ടായിരുന്നില്ല. അതിനാലാണ് തോട്ടം മുക്കിലേക്ക് മൃഗാശുപത്രി മാറ്റി സ്ഥാപിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പുതിയ മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വനജാ രാജീവ്, കൗൺസിലർമാരായ ഉണ്ണികൃഷ്ണമേനോൻ, ഫൈസൽ ബഷീർ, കണ്ണാട്ട് രവി,അനിതാ ഗോപകുമാർ, സൂസൻ, ഡോ.ബിന്ദു, എസ്.ഗോപകുമാർ, സജി ചേരൂർ, ബിജു മെട്രോ, ഡോ.സന്തോഷ് തര്യൻ,നന്ദകുമാർ, എൻ.സി.വിജയൻ, കെ.ജി.ജോർജ്, ശശിധരൻനായർ, ജയൻ ഇ.ടി.സി എന്നിവർ പങ്കെടുത്തു.