photo
സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം നേതൃയോഗം നടന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. അസോസിയേഷൻ നേതാക്കളായ, ബാബുരാജൻ, കെ.ജി .ജയചന്ദ്രൻപിള്ള, ലീലാമണി, എം.ഐ. നാസർഷാ, ആയിക്കുന്നം സുരേഷ്, പ്രകാശ് കല്ലട,രാജീവ്‌ പുത്തൂർ, രാധാകൃഷ്ണപിള്ള, ശിവൻപിള്ള,ശങ്കരപിള്ള,മാത്യുവട്ടവിള, കെ. സാവിത്രി, എം. ജോർജ്,രാജൻ പിള്ള,സന്തോഷ്‌ എന്നിവർ സംസാരിച്ചു.