പരവൂർ: എസ്.എസ്.എൽ.സി, പ്ലസ്‌ ടു, സി.ബി.എസ്.ഇ 10, 12, ഐ.സി.എസ്.ഇ 10, 12 പരീക്ഷകളിൽ ഉന്നത വി​ജയം നേടി​യവരും പരവൂർ മുനിസിപ്പൽ അതിർത്തിയിൽ സ്ഥിരതാമസക്കാരുമായ വിദ്യാർത്ഥികൾക്ക് എസ്.എൻ.വി.ആർ.സി ബാങ്ക് ഏർപ്പെടുത്തിയ കെ. സദാനന്ദൻ സ്‌മാരക സ്കോളർഷിപ്പി​ന് അപേക്ഷ ക്ഷണി​ച്ചു. സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് അടങ്ങിയ അപേക്ഷ 20 ന് മുൻപ് ബാങ്കിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.