അഞ്ചൽ: സി.ബി.എസ്.ഇ, പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദനയോഗം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു അദ്ധ്യക്ഷനായി. ദക്ഷിണ റയിൽവേ പേഴ്സണൽ മാനേജർ എം.പി.ലിബിൻ രാജ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം.മാത്യു തുടങ്ങിയവർ സംസാരിച്ചു.