d

കൊല്ലം: തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുളങ്കാടകം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ നിർവഹിച്ചു. കൊല്ലം റീജിയണൽ ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ലേബർ ഓഫീസർ സനൽ എ.സലാം, സ്‌കൂൾ മേധാവി എ.ബാബു, ചൈൽഡ് ലൈൻ കോഡിനേറ്റർ ദീപക്, അസി. ലേബർ ഓഫീസർമാരായ കെ.സുജിത്ത്, സി.കെ.രമ്യ, അസി. സബ് ഇൻസ്പെക്ടർ രജീന തുടങ്ങിയവർ പങ്കെടുത്തു. ഡി.സി.പി.യു റെസ്‌ക്യൂ ഓഫീസർ രശ്മി രഘുവരൻ ബോധവത്കരണ ക്ലാസെടുത്തു.