shibu-

കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 റോട്ടറി ഇൻഫർമേഷൻ ഡിസ്ട്രിക്ട് ചീഫ് കൺവീനറായി കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ്‌ റൊട്ടേറിയൻ ഷിബു റാവുത്തറിനെ തിരഞ്ഞെടുത്തതായി 2024 - 25 റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ എ.കെ.എസ്.എം.സുധി ജബ്ബാർ, ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ റൊട്ടേറിയൻ മേജർ ഡോണർ റെയ്നോൾഡ് ജോസഫ് ഗോമസ് എന്നിവർ അറിയിച്ചു.
2024 ജൂലായ് 1 മുതൽ 2025 ജൂൺ 30 വരെയാണ് പ്രവർത്തന കാലാവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് ഇരുന്നൂറോളം റോട്ടറി ക്ലബുകൾ അടങ്ങുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3211. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ന്റെ പബ്ലിക് ഇമേജ് അവാർഡ് നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഷിബു റാവുത്തർ 2013 മുതൽ റോട്ടറി പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.