pp
കൊല്ലൂർകൊണം റോഡരികിൽ കലുങ്കിനു മുകളിൽ കോഴിമാലിന്യം തള്ളിയ നിലയിൽ

കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കൊല്ലൂർക്കോണം പൊതുശ്മശാനത്തിന് സമീപം റോഡരിൽ കോഴിമാലിന്യം തള്ളിയെന്ന് പരാതി. ഇന്നലെ രാവിലെയാണ് സംഭവം.

പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യം റോഡരികിലും വയലിലേക്കുമാണ് തള്ളിയിരിക്കുന്നത്. മാലിന്യത്തിൽ നിന്നുള്ള മലിനജലം എത്തുന്നത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിലേക്കാണ്. കുറ്റക്കാർക്കെതിരെ അടിയന്തിരമായി നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.