
കൊല്ലം: ഇരവിപുരം കയ്യാലയ്ക്കൽ തോപ്പിൽ വീട്ടിൽ (ഹുസൈൻ ലാൻഡ്) പരേതരായ അസനാരുകുഞ്ഞിന്റെയും സൈനബ ബീവിയുടെയും മകൻ മുസ്ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം കൗൺസിൽ അംഗമായിരുന്ന താജുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ശോഭിത. മക്കൾ: ഷാജിന, ഷെബിന, മാഹീൻ. മരുമക്കൾ: പരേതനായ നവാസ്, ഷാജഹാൻ, സുമയ്യ. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കൊല്ലൂർവിള ജമാഅത്ത് സെക്രട്ടറിയുമായ എ.അബ്ദുൽ റഹുമാൻ ഹാജിയുടെ സഹോദരനാണ് പരേതൻ.