pp
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസന വാർഷികം തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

കുണ്ടറ: കാരുണ്യം കര കവിഞ്ഞൊഴുകുന്ന നദിയാണ് കൊല്ലം മെത്രാസന യുവജന പ്രസ്ഥാനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസന വാർഷികം തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഇടം ഭവന പദ്ധതി പ്രകാരം നിർമ്മി​ച്ച ഭവനത്തിന്റെ താക്കോൽ ദാനം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിർവഹിച്ചു. മെത്രാസന ജനറൽ സെക്രട്ടറി ഫാ. മാത്യു പി.ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് ക്ലാസ് നയിച്ചു. മെത്രാസന വൈസ് പ്രസിഡന്റ് ഫാ. മാത്യു ടി.തോമസ്, വികാരി ഫാ. മത്തായി കെ.വർഗീസ്, ഫാ. ഡോ. തോംസൺ ഗ്രേസ്, മെത്രാസന കൗൺസിൽ അംഗം ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ഫാ. ബഹനാൻ കോരുത്, ഫാ. ജോർജി കെ.അലക്സ്, മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായ ജോൺസൺ കല്ലട, റോബിൻ പി.അലക്സ്, സാജു വർഗീസ്, മെത്രാസന കൗൺസിൽ അംഗങ്ങളായ മാത്യു ജോൺ കല്ലുമൂട്ടിൽ, ഡോ. ഡി. പൊന്നച്ചൻ, ലാലു മോൻ, റീജിയണൽ സെക്രട്ടറി സജയ് തങ്കച്ചൻ, ഭദ്രാസന ട്രഷറർ ജോസി ജോൺ, ജോ. സെക്രട്ടറിമാരായ ബിജു തങ്കച്ചൻ, ജസ്ന ജോൺസൺ, യുവജനം മാസിക പബ്ലിഷർ ബിനു പാപ്പച്ചൻ, ഓഡിറ്റർ സുനിൽ തങ്കച്ചൻ, മേഖലാ സെക്രട്ടറിമാരായ ലിജു തോമസ്, നിതിൻ തോമസ്, സാജൻ വർഗീസ്, ഇടവക ട്രസ്റ്റി സിജുമോൻ ചാക്കോ, ജോയ്സ് പി, സഞ്ജയ് സാംസൺ തുടങ്ങിയവർ സംസാരി​ച്ചു.