കൊട്ടാരക്കര: കിഴക്കേതെരുവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി സൗജന്യ പഠനോപകരണ വിതരണം നടത്തി. മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. മാത്യൂസ് കെ. ലൂക്ക് അദ്ധ്യക്ഷനായി. ലൈബ്രറി കമ്മറ്റി അംഗങ്ങളായ ആർ.സുരേഷ് കുമാർ, ഡി.സന്തോഷ്കുമാർ, ബിനു, കുരികേശ്, പി.ബാബു, ജോളി മാത്യു, വിമലാക്ഷൻ, സന്തോഷ്, ബാലവേദി അംങ്ങളായ റിയ മറിയം ഏബ്രഹാം, ഏയ്ഞ്ചൽ സാറ അലക്സ് എന്നിവർ സംസാരിച്ചു. 60ൽപരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.