കൊല്ലം: കൃഷിനാശം സംഭവിച്ച എല്ലാ കർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്. സതീഷ്, എം.കെ. ശ്രീകുമാർ, ആർ. ഗീത, കെ.എൻ. ശാന്തിനി, ജില്ലയിലെ കർഷക സംഘം നേതാക്കളായ ജയപ്രകാശ്, ആർ. രാജഗോപാലൻ നായർ, എസ്. സത്യൻ, എം..എസ്. മധുകുമാർ, പ്രൊഫ. ബി. ശിവദാസൻ പിള്ള, സോമൻ പിള്ള, ജോൺ ഫിലിപ്പ്, ആർ. വിജയൻ, ഡി. സാബു എന്നിവർ സംസാരിച്ചു.