കൊല്ലം: കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ്ജ് കുര്യനും കേരളത്തിന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ യോഗം അഭിപ്രാായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ്കുമാർ പേരയം അഭിനന്ദനപ്രമേയം അവതരിപ്പിച്ചു. പി.വിജയബാബു, ഷൺമുഖൻ, ആശ്രാമം സുനിൽകുമാർ, വെള്ളിമൺ സുകുമാരനാചാരി, ടി.പി.ശശാങ്കൻ, എൽ.പ്രകാശ്, രാമചന്ദ്രൻ കടകംപള്ളി, ചന്ദ്രമോഹനൻ മുളങ്കാടകം എന്നിവർ സംസാരിച്ചു.