കൊല്ലം: കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായവരുടെ മക്കൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ജൂലായ് ഒന്ന് മുതൽ ആഗസ്റ്റ് ഒന്ന് വരെ സ്വീകരിക്കും. എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 31 വരെ നൽകാം. ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ സംബന്ധിച്ച അപേക്ഷകൾ കോഴ്സ് ആരംഭിച്ച തീയതി മുതൽ 45 ദിവസത്തിനകം ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കുമെന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ജില്ലാ എക്സി. ഓഫീസർ അറിയിച്ചു.